പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ നഗരസഭാ സ്റ്റേഡിയം ഉള്‍പ്പെടെ സംസ്ഥാന ബജറ്റിലേക്ക് സമര്‍പ്പിച്ച 21 പദ്ധതികള്‍ക്ക് 553 കോടി രൂപയുടെ അംഗീകാരം ലഭ്യമായതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. നഗരസഭാ സ്റ്റേഡിയം നിര്‍മ്മാണത്തിന് 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 3 കോടി രൂപ ചെലവില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി നവീകരണത്തിനും അനുമതി ലഭ്യമായിട്ടുണ്ട്. മറ്റു 19 പദ്ധതികള്‍ക്ക് ടോക്കണ്‍ പ്രൊവിഷന്‍ അനുമതിയാണ് ബജറ്റില്‍ അനുവദിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികള്‍ക്ക് ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.
പെരുമ്പാവൂര്‍ അണ്ടര്‍ പാസ്സേജും ഫ്ലൈ ഓവറും 300 കോടി രൂപ, കുറുപ്പംപടി പോലീസ് സ്റ്റേഷന് ക്വാര്‍ട്ടേഴ്സ് സമുച്ചയത്തിന് 6 കോടി, പെരുമ്പാവൂര്‍ – റയോണ്‍പുരം റോഡിന് 10 കോടി, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ് 7 കോടി, നമ്പിളി – തോട്ടുവ റോഡ് 14 കോടി, കൊമ്പനാട് – വലിയ പാറ റോഡ് 5 കോടി, കൂട്ടുമഠം – മലമുറി റോഡ് 5 കോടി, ഓടക്കാലി – കല്ലില്‍ റോഡ് 7 കോടി, കാലടി – നെടുമ്പാശ്ശേരി പാലവും ബൈപ്പാസും (45 ഡിഗ്രി ചെരിഞ്ഞത്) 100 കോടി, പഴയ മൂവാറ്റുപുഴ റോഡ് 4 വരി പാതയാക്കല്‍ 15 കോടി, പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസ് 80 കോടി, വല്ലം ജംഗ്ഷന് വിപുലീകരണം 10 കോടി, പെരുമ്പാവൂര്‍ മിനി സ്റ്റേഷന് അനെക്സിന് 30 കോടി, അല്ലപ്ര – വലമ്പൂര്‍ റോഡ് 8 കോടി, പോഞ്ഞാശ്ശേരി – മഞ്ഞപ്പെട്ടി റോഡ് 10 കോടി, ഓണംകുളം – ഊട്ടിമറ്റം റോഡ് 8 കോടി, അകനാട് – ചുണ്ടക്കുഴി റോഡ് 6 കോടി, ചെറുകുന്നം – കല്ലില്‍ റോഡ് 4 കോടി എന്നീ പദ്ധതികള്‍ക്കാണ് ടോക്കണ്‍ പ്രൊവിഷന്‍ അംഗീകാരം ലഭ്യമായതെന്ന് എംഎല്‍എ അറിയിച്ചു.


