ആലപ്പുഴ: ആലപ്പുഴയില്‍ അനധികൃത വാറ്റ് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. രണ്ട് പേർ അറസ്റ്റിൽ. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍(48), കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
സംഭവസ്ഥലത്തുനിന്നും 120 ലിറ്റര്‍ കോടയും മൂന്ന് ഗ്യാസ് സിലിണ്ടറുകളും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


