മൂവാറ്റുപുഴ: മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗ ലൈബ്രറികളില്‍ നിന്നും ലൈബ്രേറിയന്മാരില് ശേഖരിച്ച 50,000- രൂപ മുഖ്യമന്ത്രിക്ക് കൈമാറി. എറണാകുളം ടി.ഡി.എം ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയാണ് ലൈബ്രറികൗണ്‍സില്‍ ഭാരവാഹികള്‍ ദിരിതാശ്വാസ നിധിയിലേക്ക് തുക നല്കിതയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അന്മ്പതിനായിരം രൂപയുടെ ചെക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യമന്ത്രിക്ക് കൈമാറി. ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രന്, കണയന്നൂര്‍ താലൂക്ക് സെക്രട്ടറി ഡി.ആര്. രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.


