മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നന്മ 88 നടത്തി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മുപ്പതോളം സ്കൂളുകളിലെ 150 ഓളം വരുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന പരിപാടി കൊച്ചിന് യൂണിവേഴ്സിറ്റി മുന്‍ വിസിയും ഇപ്പോഴത്തെ ജെയിന് യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാന്‍സലറുമായ ഡോ. ജെ ലത ഉദ്ഘാടനം നിര്‍വഹിച്ചു. നന്മ 88 പ്രസിഡന്റ് ജെറി തോമസ് അധ്യക്ഷത വഹിച്ചു.
നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഡോ. ആന്റണി പുത്തന്‍കുളം അനുഗ്രഹ പ്രഭാഷണം നടത്തി. സമൂഹത്തിലെ നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം സൗകര്യമൊരുക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് നന്മയുടെ ലക്ഷ്യമെന്ന് കമ്മ്യൂണിറ്റി സര്‍വീസ് ആന്‍ഡ് ഇവന്റെസ് ചെയര്മാന് വിനോദ് ബാബു പറഞ്ഞു.
നന്മ വൈസ് പ്രസിഡന്റ് പ്രതീഷ് ഫിലിപ്പ്, സെക്രട്ടറി ബേബി വര്‍ഗീസ്, ട്രഷറര്‍ പ്രജിത്ത്, മുന്‍ ഭാരവാഹികളായ ജോണ്‍ വര്‍ഗീസ്,അഡ്വ. ഓ.പി സതീഷ് എന്നിവര്‍ പ്രസംഗിച്ചു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും വൈസ് പ്രസിഡന്റ് സീന കെ.എം നന്ദി പറഞ്ഞു.

