കോട്ടയം പാലാ കാനാട്ട് പാറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നവാഗതരെ വരവേല്‍ക്കുന്ന പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കാസര്‍കോട് കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. കാസര്‍കോട് അംഗടിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ റാഗിംഗ് നടത്തിയ എട്ട് വിദ്യാര്‍ഥികള്‍ക്കാണ് സസ്പെന്ഷന് നല്‍കിയത്. 14 ദിവസത്തേക്കാണ് സസ്പെന്ഷന്. അടിയന്തിര പിടിഎ യോഗം ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.
നേരത്തെ റാഗിംഗിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. 16കാരനായ പ്ലസ് വിദ്യാര്‍ഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിരുന്നു.