മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ 15-ാമത് അര്‍ദ്ധ വാര്‍ഷിക പൊതുയോഗം പേഴയ്ക്കാപ്പിള്ളി വ്യാപാര ഭവനില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല മെമ്പറും, യൂണിറ്റ് ഭാരവാഹിയും, ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന ടി.പി. മൈതീന്‍ ഹാജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
പായിപ്ര പഞ്ചായത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച നൂറോളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും വിതരണം ചെയ്തു. 2025-26 വര്‍ഷത്തേക്കുള്ള 2 കോടി 50 ലക്ഷം രൂപ വരവും 2 കോടി 25 ലക്ഷം രൂപ ചെലവും വരുന്ന ബഡ്ജറ്റ് യൂണിറ്റ് ട്രഷറര്‍ എം.എ. നാസര്‍ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി പി.സി. മത്തായി സ്വാഗതം ആശംസിച്ചു.
ജില്ലാ ട്രഷറര്‍ സി.എസ്. അജ്മല്‍,
ജില്ലാ വൈസ് പ്രസിഡൻറ് പി എ കബീർ, നിയോജകമണ്ഡലം ട്രഷറര്‍ പി.കെ. ബേബി, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ നവാസ് പി.എം., കെ.ഇ. ഷാജി, ടി.എന്‍. മുഹമ്മദ് കുഞ്ഞ്, വനിതാ യൂണിറ്റ് പ്രസിഡന്റ് സുലേഖ അലിയാര്, സെക്രട്ടറി മിനി ജയന്, ട്രഷറര്‍ അലീമ സെയ്ത്, യൂണിറ്റ് സെക്രട്ടറിമാരായ ഇല്യാസ് സി.കെ., രാജേഷ് കുമാര്‍, ഏലിയാസ് കെ.എസ്., സോഫിയ ബീവി, നിയോജകമണ്ഡലം സെക്രട്ടറി മുഹമ്മദ് ഉനൈസ്, സാലിഹ് മുഹമ്മദ്, ഹേമലത തുടങ്ങിയവര്‍ സംസാരിച്ചു.
പായിപ്ര കവലയിലെ ട്രാഫിക് പരിഷ്കരണവും അനധികൃത ഫുട്പാത്ത് കച്ചവടവും നിയന്ത്രിക്കാത്ത പോലീസിന്റെയും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെയും നടപടികളില്‍ യോഗം പ്രതിഷേധിച്ചു. സമയബന്ധിതമായി ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയില്ലെങ്കില്‍ മറ്റ് സമര മാര്‍ഗങ്ങളിലേക്ക് പോകുമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.