പെരുമ്പാവൂര്‍ : മുടക്കുഴ പഞ്ചായത്തിലെ തുരുത്തിച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിന് 13.30 ലക്ഷം അനുവദിച്ചതായി അഡ്വ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പഞ്ചായത്തിലെ 6,7 വാര്‍ഡുകളിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുകയാണ് പദ്ധതി പുനരുദ്ധരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മറ്റു നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
പദ്ധതിക്കായി മോട്ടോര്‍പുര പുതിയത് നിര്‍മ്മിച്ചു അതില്‍ 20 കുതിര ശക്തി ശേഷിയുള്ള മോട്ടര്‍ സ്ഥാപിക്കും. ഇതോടൊപ്പം നിലവിലെ പൈപ്പുകള്‍ മാറ്റി ഏകദേശം 600 മീറ്ററോളം പുതിയ പൈപ്പുകള്‍ പദ്ധതിക്കായി സ്ഥാപിക്കും. പഞ്ചായത്തിലെ വാര്‍ഡുകളിലെ സുഗമമായ കൃഷി ആവശ്യത്തിനും കിണറിലെ ജലനിരപ്പ് നിലനിര്‍ത്തുന്നതിനും ഈ പദ്ധതി ഗുണകരമാണ്. ഏകദേശം 600 കുടുംബങ്ങളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജലം ഇതിലൂടെ ലഭിക്കും.
1973 ലാണ് തുരുത്തിച്ചിറ ജലസേചന പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ മോട്ടോര്‍ പുരക്ക് സമീപമുള്ള തുരുത്തിച്ചിറയില് നിന്നാണ് ഇതിന് ആവശ്യമായ ജലം ലഭിക്കുന്നത്. ഇവിടെ നിന്ന് വെള്ളം ലിഫ്റ്റ് ചെയ്തു കോണ്‍ക്രീറ്റ് തോട് വഴി വിവിധ പ്രദേശങ്ങളിലേക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 47 കൊല്ലം മുമ്പ് സ്ഥാപിച്ച മോട്ടോര്‍ പുരയും മോട്ടറും കാലപ്പഴക്കം മൂലം ഇപ്പോള്‍ നശിച്ച അവസ്ഥയിലാണ്. അതിന് ശേഷം ഇതുവരെ ഇവ മാറ്റി സ്ഥാപിച്ചിട്ടില്ല. അന്ന് സ്ഥാപിച്ച പൈപ്പുകളും ദ്രവിച്ചു ജലവിതരണം തടസ്സപ്പെട്ട അവസ്ഥയിലാണ് പദ്ധതിക്കായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ തുക അനുവദിച്ചതെന്ന് ജില്ല പഞ്ചായത്ത് അംഗം ഷൈമി വര്‍ഗീസും വാര്‍ഡ് അംഗം പി.പി അവറാച്ചനും പറഞ്ഞു.


