മുവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ബിനോ കെ ചെറിയാനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധാരണ പ്രകാരം ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റ് ജോളിമോന് ചുണ്ടയില്‍ കഴിഞ്ഞ മാസം രാജി വെച്ചിരുന്നു.
14 അംഗ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിനോ കെ ചെറിയാന് 7 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി. മത്തായിക്ക് 6 വോട്ടും ലഭിച്ചു. ബിജെപി മെമ്പര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നു.
പി.ഡബ്ലു.ഡി അസി. എക്സി. എജിനീയര്‍ സൂസന് എസ്. തോമസ് വരണാധികാരിയായിരുന്നു.


