മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെ കായനാട് ചെക്ക്ഡാം പുനരുദ്ദാരണത്തെകുറിച്ച് പഠിക്കാന്‍ ഉന്നതതല സംഘം എത്തി. ഐഡിആര്‍ബി ഡയറക്ടര്‍ (ഡിസൈനിംഗ്) പ്രീയേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ഓപ്പറേഷന് ഫ്ളഡ് മൂവാറ്റുപുഴ എന്ന പേരില്‍ മാത്യുകുഴല്നാടന് എംഎല്‍എയുടെ ആവശ്യ പ്രകാരം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ചെക്ക് ഡാമിന്റെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ഡാമില്‍ ഷട്ടറുകള്‍ പിടിപ്പിക്കുന്നതടക്കമുള്ള പഠനത്തിനായി ഉദ്ദ്യോഗസ്ഥ സംഘം എത്തിയത്. ഐഡിആര്‍ബി ഡയറക്ടര്‍ പ്രീയേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ജോയിന്റ് ഡയറക്ടര്‍ സുജ, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ (എം1) ബാജി ചന്ദ്രന്, ഇഇ ശോധ, മറ്റ് ഡാം സേഫ്റ്റി, റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പരിശോധന നടത്തിയ സംഘം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു.
മൂവാറ്റുപുഴയിലും സമീപ പഞ്ചയത്തുകളിലും കാലാകാലങ്ങളായുള്ള വെള്ളപൊക്ക ഭീക്ഷണി കുറക്കുന്നതിന് വേണ്ടി മാത്യുകുളല്നാടന് എംഎല്‍എ തീവ്രശ്രമങ്ങളാണ് നടത്തിയത്. ചെക്ക് ഡാമില്‍ ഷട്ടറുകള്‍ സ്ഥാപിച്ച് ജല നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എംഎല്‍എ മന്ത്രി റോഷി അഗസ്റ്റിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷന് ഫ്ളഡ് മൂവാറ്റുപുഴ എന്ന പേരില്‍ മന്ത്രി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
മലങ്കര ഡാമിന്റെ ജലനിരപ്പ് വര്‍ഷകാലത്ത് ശരിയായ അളവില്‍ നിലനിര്‍ത്തുന്നതിനും മൂവാറ്റുപുഴ ആറിന്റെ കൈതോടുകളുടെ എക്കല്‍ നീക്കം ചെയ്യാനും ചാലുകള്‍ ക്ലീന്‍ ചെയ്ത് സുഗമമായ ഒഴുക്കുണ്ടാക്കാനും കായനാട് ചെക്ക്ഡാമിന്റെ അശാസ്ത്രീയത പരിഹരിച്ച് അവിടെ ഷട്ടര്‍ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ പരിശോധന നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഓ.പി.ബേബി (മാറാടി), ജോളിമോന് ചൂണ്ടയില്‍ (വാളകം), ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാ രാമകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജിതാ സുധാകരന്, പി.പി. ജോളി, റെജി. പി.കെ, ബിനോ കെ. ചെറിയാന് എന്നിവരും സംബന്ധിച്ചിരുന്നു.


