മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പരിധിയില്‍ ഉള്ള സ്കൂളുകളിലെ അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത നടപടികളില്‍ പ്രതിഷേധിച്ചു കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്പില് ധര്‍ണ്ണ നടത്തി. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു കെ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമരത്തില്‍ എറണാകുളം റവന്യൂ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ടി ഐസക് മുഖ്യ പ്രഭാഷണം നടത്തി. കെപിഎസ്ടിഎ ഭാരവാഹികളായ ദയന്‍ ഇജി, ജയ്സണ്‍ പി ജോസഫ്, സാജു എം മാത്യു, അജിമോന് പൗലോസ്, സുഷിമ നൗഷാദ്, ഫിലിപ്പച്ചന് വി എ, ജൂണോ ജോര്‍ജ്, സജിമോന്‍, രഞ്ജിത് മാത്യു, ടോമി ജേക്കബ്, ചാക്കോ മുട്ടത്തുകുടി, ജോസ് പി ജെ, അഷ്മിന്, സെലിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോണ്‍ സ്വാഗതവും ട്രഷറര്‍ ജോബി കുര്യാക്കോസ് നന്ദിയും അറിയിച്ചു.


