തിരുവനന്തപുരം: ബിജെപി കൺസിലർ ആർ ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് മേയർ വി വി രാജേഷ്. പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളടങ്ങിയ കത്തൊണ് ലഭിച്ചത് എന്നാണ് മേയറുടെ വിശദീകരണം. ശ്രീലേഖ കൗൺസിലർ ആയി തുടരും. എല്ലാ കൗൺസിലർമാരും മേയർക്ക് കത്ത് നൽകാറുണ്ടെന്നും വി വി രാജേഷ് പറഞ്ഞു. കൗൺസിലർ എന്ന നിലക്ക് ആർ ശ്രീലേഖയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അദേഹം പറഞ്ഞു.
ഭരണം നന്നായി പോകണം അത്രേ അല്ലേ ഉള്ളൂവെന്നും പ്രതിസന്ധി ഇല്ലായെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി. ആർ ശ്രീലേഖ നൽകിയ പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളിൽ ചിലതിൽ പാർട്ടിയും ചിലതിൽ താനും ഇടപെടേണ്ടതാണെന്ന് വിവി രാജേഷ് മാധ്യമങ്ങളോടി വിശദീകരിച്ചു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയ്ക്ക് ആർ ശ്രീലേഖയുടെ അപ്രതീക്ഷിത നടപടി വലിയ വെല്ലുവിളിയായിരുന്നു.
അതേസമയം രാജി പ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്നതെന്നും ശ്രീലേഖ വരാൻ തയ്യാറാണെങ്കിൽ സ്വീകരിക്കുമെന്നും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. സ്ഥാനം കിട്ടാനാണ് ശ്രീലേഖയുടെ രാജിനാടകമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി വിമർശിച്ചു. നിലവിൽ കണ്ണമൂല കൗൺസിലറായ സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയിൽ ബിജെപിക്കുള്ളത് 51 കൗൺസിലർമാരാണുള്ളത്. രാജി വെച്ചില്ലെങ്കിലും കാപ്പ കേസിൽ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ ജയിലിൽ. ശ്രീലേഖ കൂടി രാജി വെച്ചാൽ സംഖ്യ 49 ലേക്കെത്തും.

