കൊമ്പനാട് ഗവ. യു.പി സ്കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലേക്ക് അനുവദിച്ച ഒരു കോടി രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്.
രണ്ട് നിലകളില്‍ 6 ക്ലാസ് മുറികളും ശുചിമുറികളും അനുബന്ധമായി പടിക്കെട്ടുകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 4800 ചതുരശ്രയടി ചുറ്റളവാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം. ഭാവിയില്‍ മൂന്നാം നിലയില്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല.


