കുത്താട്ടുകുളം :അയൽവാസിയായ യുവാവിനെ വീടുകയറി കൊലപ്പെടുത്തി. കാക്കൂർ കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് (32) മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴോടെ കാക്കൂർ ലക്ഷം വിട് കോളനിയിലാണ് സംഭവം. പ്രതി കാക്കൂർ മണക്കാട്ട് താഴം മഹേഷിനെ (44) കുത്താട്ടുകുളം പോലീസ് പിടികൂടി.
പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.. നാട്ടുകാർ ഓടിയെത്തിയ പ്പൊഴെക്കും പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് സമീപത്തുള്ള സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ചിരുന്ന പ്രതിയെ കൂത്താട്ടുകുളം പൊലിസെത്തി അറസ്റ്റ് ചെയ്തു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ഞായറാഴ്ചയും സോണിയെ മഹേഷ് വീടുകയറി ഭീഷണിപ്പെടുത്തിയതായി പറയുന്നു. മരിച്ച സോണിയുടെ മാതാവ് മോളി സഹോദരൻ പരേതനായ സലി . ലക്ഷംവിട്ടിലും സമിപ പ്രദേശങ്ങളിലും വ്യാപകമായ മയക്കു മരുന്നു കച്ചവടവും തർക്കങ്ങളും സ്ഥിരം സംഭവമാണെന് നാട്ടുകാർ പറയുന്നു.


