മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഉതുമ്പേലി തണ്ട് പട്ടികജാതി കോളനിയില്‍ പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് പട്ടികജാതി വികസന വകുപ്പില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
വേനല്‍ കനക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ഉതുമ്പേലി തണ്ട് കോളനില് കുടിവെള്ള പദ്ധതി അനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഉതുമ്പേലിതണ്ട് പട്ടികജാതി കോളനിയില്‍ താമസിക്കുന്ന 25ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതാണ് പുതിയ പദ്ധതി.


