സംസ്ഥാന സര്‍ക്കാരിന്റെ ഹരിതം സഹകരണം പദ്ധതിക്ക് മുവാറ്റുപുഴയില്‍ തുടക്കമായി. ഇത്തവണപദ്ധതിയില് സംസ്ഥാനത്ത് ഒരു ലക്ഷം വൃക്ഷ തൈകളാണ് വച്ച് പിടിപ്പിക്കുന്നത്. ബാങ്കിന്റെ സമീപത്തുള്ള സ്കൂളുകളിലും, സര്‍ക്കാര്‍ ആശുപത്രിയിലും തൈകള്‍ എത്തിച്ച് കൊടുക്കും. സംഘത്തിന്റെ ഉത്തര വാദിത്വത്തില്‍ ആയിരിക്കും തൈകള്സംരക്ഷിക്കുന്നത്.
മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്കില്‍ വച്ച് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ ആദ്യ വൃക്ഷത്തൈ കൈമാറിപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സലീം പാലം, അഡ്വ. പി.എം. റഫീക്ക്, റഫീക്ക് പൂക്കടശ്ശേരി, റിഷാദ് തോപ്പിക്കുടി, പി.പി. അനസ്, സിനി ബിജു, ഷൈല ഷാജി, സുഹറ സലിം ബാങ്ക് സെക്രട്ടറി സുധീര്‍ കെ എന്നിവര്‍ പങ്കെടുത്തു.


