മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു കുഴല്‍ നാടന്‍ വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യഷന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മൂവാറ്റുപുഴയില്‍.
റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുത്തു. ലീഗ് നിയോജക മണ്ഡലം ആസ്ഥാനമായ സിഎച്ച് മഹലില്‍ നിന്നും പെരുമറ്റത്തേക്കായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുക്കിയ റോഡ് ഷോ. തുറന്ന വാഹനത്തില്‍ തങ്ങളോടൊപ്പം മാത്യു കുഴല്‍ നാടനും പങ്കെടുത്തു.

തുടര്‍ന്ന് പെരുമറ്റഞ്ഞ് നടന്ന യോഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍ നാടന്‍, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് പി എം അമീര്‍ അലി, നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍, ജ.സെക്രട്ടറി എം എം സീതി, ഡി വിഷന്‍ പ്രസിഡന്റ് ജലാല്‍ സ്രാമ്പിക്കല്‍, അന്‍സാര്‍ മുണ്ടാട്ട്, ഒ.എം.സുബൈര്‍,ടി എം ഹാഷിം, പി എസ് അജിഷ്, ആരീഫ് അമീര്‍ അലി, എന്നിവര്‍ സംസാരിച്ചു.


