മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ പെട്രോളിയം വില വര്‍ദ്ധനവിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍ക്കുമെതിരെ കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുളവൂര്‍ പി.ഒ. ജംഗ്ഷനില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.എം. പരീത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. അസീസ്, നേതാക്കളായ കെ.പി. ജോയി, ടി.കെ. അലിയാര്, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, നൗഷാദ് മായ്ക്കനാടന്, ഒ.കെ. ചാക്കോ, നൗഷാദ് കുംബ്ലകുന്നേല് തുടങ്ങിയവര്‍ പ്രസംഗിച്ചു.


