കൊച്ചി വൈപ്പിനില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതശരീരത്തില്‍ തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.


