തര്‍ബിയത്ത് വി.എച്ച്.എസ്. സ്കൂളിന് എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനം. 120 കുട്ടികള്‍ പൊതു പരീക്ഷയില്‍ പൊരുതി നേടിയ 94.17% വിജയത്തിന് തിളക്കമേറെയുണ്ട്. സര്‍ക്കാരിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് തര്‍ബിയത്ത്.
ഹയര്‍ സെക്കന്ററി എന്‍.എസ്. ക്യു. എഫ് വിഭാഗത്തില്‍ 120 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 113 കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി. എറണാകുളം ജില്ലകളില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വിജയിച്ച വിദ്യാലയമാണ് തര്‍ബിയത്ത് വി.എച്ച്.എസ്. എസ്.
സി.എ.എ.പി – കൊമേഴ്സ് കോഴ്സില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും പാസായി നൂറ് ശതമാനം കരസ്ഥമാക്കി. എഫ്.എച്ച്. ഡബ്ല്യു – സയന്‍സ് ബയോളജി കോഴ്സില്‍ 96% വും, ജെ.എസ്.ഡി – കംപ്യൂട്ടര്‍ സയന്‍സ് കോഴ്സില്‍ 87% വും, റ്റി.ജി – ഹ്യുമാനറ്റീസ് വിഭാഗത്തില്‍ 93.33 % വും വിദ്യാര്‍ത്ഥികള്‍ പാസായി. എഫ്.എച്ച്. ഡബ്ല്യു – കോഴ്സിലെ അലീന സജി അഞ്ച് എ പ്ലസ്സും, സി.എ.എ.പി – കോഴ്സിലെ അനന്ദു എസ് അഞ്ച് എ പ്ലസ്സും കരസ്ഥമാക്കി.