ഹരിപ്പാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാര്‍ച്ച് 22 ന് ആലപ്പുഴയില്‍ എത്തും. യുഡിഎഫ് സ്ഥാനര്ത്ഥികളായ രമേശ് ചെന്നിത്തല, അരിത ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാര്‍ച്ച് 22 വൈകിട്ട് 6 മണിക്ക് ചേപ്പാട് പ്രസംഗിക്കും.

ആലപ്പുഴയില്‍ നിന്ന് റോഡ് മാര്‍ഗം രാഹുല്‍ ഗാന്ധി ചേപ്പാട് എത്തും. ഹരിപ്പാട്, കായംകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എം എം ബഷീര്‍, ചെയര്മാന് അനില്‍ ബി കളത്തില്‍, മീഡിയ ചെയര്മാന് കെകെ സുരേന്ദ്രനാഥ്, സുജിത്ത് എസ് ചേപ്പാട് എന്നിവര്‍ അറിയിച്ചു.


