സുല്‍ത്താന്‍ ബത്തേരി: കടമായി വാങ്ങിയ പണമാണ് മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയതെന്ന് സി.കെ ജാനു പറഞ്ഞു. കൃഷി ചെയ്ത് ലഭിച്ച പണമാണ് നല്‍കിയത്. പലരില്‍നിന്നും പണം കടമായി വാങ്ങിയിട്ടുണ്ട്. അത് തിരികെ നല്‍കിയിട്ടുമുണ്ട്.
കോഴപ്പണം നല്കി എന്നത് അടിസ്ഥാനരഹിത ആരോപണമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാനു പറഞ്ഞു. തൻ്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും, ഇത്തരം ഇടപാടുകളെല്ലാം സര്‍വ്വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നല്കിയ കോഴപ്പണത്തില്‍ നാലര ലക്ഷം രൂപ സികെ ജാനു സിപിഎം നേതാവ് സികെ ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറി യെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആരോപിച്ചിരുന്നു അതിനെതിരെയാണ് ഇപ്പോൾ സി കെ ജാനുവിൻ്റെ പ്രതികരണം.