മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍ നാടന്‍ മൂവാറ്റുപുഴയിലെ പ്രധാന ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ ഹോളി മാഗി ഫൊറോന പള്ളിയിലെത്തി പ്രാര്‍ഥിച്ച ശേഷം പുറത്തിറങ്ങിയ മാത്യു പള്ളിയിലെത്തിയ മണ്ഡലം നിവാസികളോട് ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് പേട്ട മുഹയ്ദീന് മസ്ജിദ്, മൂവാറ്റുപുഴ സെന്‍ ട്രല് ജുമാ മസ്ജിദ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. പൂര്‍ണ വിജയ പ്രതീക്ഷയോടെയാണ് താന്‍ മത്സരിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ തന്റെ പ്രതീക്ഷ ഉറപ്പിക്കുന്നതായും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.


