വാളകം: വാളകം ഗ്രാമ പഞ്ചായത്തില്‍ ഓപ്പറേഷന് വാഹിനി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ അടിയന്തിരമായി അനുവദിച്ച ഡിസാസ്റ്റര്‍ ഫണ്ടുപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കടാതി പാടത്തെ 2 കിലോമീറ്ററോളം തോടുകളിലാണ് ഇതുമൂലം നീരൊഴുക്ക് സുഗമമാകുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോളി മോന് ചുണ്ടയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ ബിനോ കെ ചെറിയാന്, മനോജ് പി എന്‍, കെ പി എബ്രഹാം, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സാജു എം ചാണ്ടി, ഓവര്‍സിയര്‍ പോള്‍ കുര്യന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ കെ ഒ ജോര്‍ജ്, നേതാക്കളായ തോമസ് ഡിക്രൂസ്, അജി പാണ്ടിയാന്മല, പി. യാക്കോബ് എന്നിവര്‍ നേതൃത്വം നല്കി. വാളകം ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കടാതിയിലേയും സമീപ പ്രദേശത്തെയും ജനങ്ങള്‍ക്ക് ഇതു മൂലം ആശ്വാസം ലഭിക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.


