കാഞ്ഞിരപ്പിള്ളി: തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിച്ചു വിജയിക്കാനാകില്ലെന്നു ബോധ്യമായ ഇടതുപക്ഷം വോട്ടേഴ്സ് ലിസ്റ്റില്‍ കൃത്രിമം കാട്ടിയും തിരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിച്ചും ജയിക്കുവാനുള്ള ശ്രമത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.ഐഎം. ബി.ജെ.പിയുമായി ചേര്‍ന്നു യു.ഡി.എഫിന്റെ തിരിച്ചുവരവ് തടയാന്‍ ശ്രമിക്കുകയാണ്. ശബരിമല വിശ്വാസ വിഷയത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ് മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. കാഞ്ഞിരപ്പിള്ളി നിയോജക മണ്ഡലം കണ്വന്ഷന് കറുകച്ചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍വന്‍ഷനു മുന്നോടിയായി കറുകച്ചാലില്‍ എത്തിയ സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തോടെയാണ് ജോസഫ് വാഴയ്ക്കനെ വേദിയിലേക്ക് ആനയിച്ചു.

തിരഞ്ഞെടുപ്പ് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.വി. തോമസ്കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ.സി. ജോസഫ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, മുന്‍ എം.പി. പി.സി. തോമസ്, ഫിലിപ്പ് ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം, നാട്ടകംസുരേഷ്, ജോഷി ഫിലിപ്പ്, അഡ്വ. സതീഷ്ചന്ദ്രന് നായര്‍, അഡ്വ. അഭിലാഷ് ചന്ദ്രന്, പി.എം. സലിം, അബ്ദുള്‍കരീം മുസ്ലിയാര്, നൗഷാദ് കരിമ്പില്‍, അജിത് മുതിരമല, തോമസ് കുന്നപ്പള്ളി, ടി.കെ. സുരേഷ്കുമാര്‍, ഷിന്‍സ് പീറ്റര്‍, അഡ്വ. ശോഭാ സലിമോന്‍, സി.ജെ. ബീന, സുഷമ ശിവദാസ്, ആതിര പ്രകാശ്, റോണി കെ. ബേബി, അഡ്വ. പി.സി. മാത്യു, പി.വി. ജോസ്, രവി വി. സോമന്, ജിജി പോത്തന്, ജിജി അഞ്ചാനി, എന്‍.എസ്. ഹരിചന്ദ്രന്, ബിജു പുന്നത്തടത്ത്, ജാന്‍സ് കുന്നപ്പിള്ളി, ആനന്ദ് പഞ്ഞിക്കാരന്‍, ടി.എസ്. രാജന്, അഡ്വ. പി.എ. ഷമീര്‍, റജി എം. ഫിലിപ്പോസ്, സനോജ് പനക്കാട്, അഡ്വ. ആര്. പ്രസാദ്, മധു കോമ്പാറ, വിജയന് ചിറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജോ തോമസ് പായിപ്പാട്ട് സ്വാഗതം പറഞ്ഞു.


