കോഴിക്കോട്: സ്കൂള്‍ പരിസരത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്.
നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്നു മുന്നോട്ട് എടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയില്‍ കുടുങ്ങുകയായിരുന്നു.


