മൂവാറ്റുപുഴ: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള പരിപാടികളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി പോലീസ് സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
നിരന്തരമായി മൂവാറ്റുപുഴയില്‍ ഡിവൈഎഫ്ഐ നേതൃത്വം നല്കുന്ന പരിപാടികളില്‍ പുറമേ നിന്നെത്തി സംഘാടകരെയും മറ്റുള്ളവരെയും ആക്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, യുഡിഎഫ് അനുകൂല യുവജന സംഘടനകളുടെ അക്രമിസംഘം ആയി പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ ആക്രമണ സംഘത്തിനു എതിരെ കര്‍ശനമായ നടപടി പോലീസ് സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ആരക്കുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വടംവലി മത്സരത്തില്‍ ഈ സംഘം കടന്നു കയറുകയും സംഘര്‍ഷം സൃഷ്ടിക്കുകയും സംഘാടകരെ ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. അക്രമത്തിനു നേതൃത്വം നല്കിയ സംഘം അക്രമത്തിനു ശേഷം ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ഈ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് യൂത്ത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ലഹരി മാഫിയ സംഘത്തെ ഉപയോഗപ്പെടുത്തി ഡിവൈഎഫ്ഐ സംഘടനാ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്തു നിരന്തരമായി സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഈ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


