കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരുക്ക്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീര്‍ കോയസന്‍, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കു പറ്റിയത്. ഇന്നലെ രാത്രി 12 മണിക്ക് മാവൂര്‍ കല്‍പ്പള്ളിയില്‍ വെച്ചാണ് തെരുവ് നായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്. നായ ബൈക്കിനു മുകളിലേക്ക് ചാടുകയായിരുന്നു.
അതേസമയം തെരുവു നായകളുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവായി.


