കെപി അനിൽകുറിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവെച്ചു. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. രണ്ടര വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ. രാജിക്ക് ശേഷം സിപിഎമ്മിൽ ചേരുമെന്ന് രതികുമാർ വ്യക്തമാക്കി.
നേരത്തെ കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ പുറത്ത് വരുമെന്ന് പാർട്ടി വിട്ട കെപി അനിൽ കുമാർ പറഞ്ഞിരുന്നു. വരുന്നവരുടെ യോഗ്യത നോക്കി സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഎമ്മിൽ നിന്ന് ലഭിച്ചത് വ്യത്യസ്ഥമായ അനുഭവമെന്നും അനിൽകുമാർ പറഞ്ഞിരുന്നു.


