ധര്‍മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ കലക്ട്രേറ്റിലെത്തിയാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനാണ് എല്‍.ഡി.എഫില്‍ ആദ്യം പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ നേതാവായ സി.എന്‍ ചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.


