കൊല്ലം നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ഇല്ലാതെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. മണ്ഡലം നല്ല രാഷ്ട്രീയ പോരാട്ടം നടത്തി തിരിച്ചു പിടിക്കാന്‍ ആകുമെന്ന് ശുഭപ്രതീക്ഷയെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കുണ്ടറയില്‍ പിസി വിഷ്ണുനാഥിന്റെ വിജയവും സുനിശ്ചിതമെന്നും അവര്‍ വ്യക്തമാക്കി. യുഡിഎഫിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് കുണ്ടറയില്‍ പിസി വിഷ്ണുനാഥെന്നും പ്രിയപ്പെട്ട അനുജനെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്ത് വിഷ്ണുനാഥിനെ മത്സരിപ്പിക്കുന്നതിന് എതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. ബിന്ദു കൃഷ്ണയെ പിന്തുണച്ച് കൊല്ലത്തെ നേതാക്കള്‍ രാജി വച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചു.