കൊച്ചി: മത്സരിക്കാന്‍ സീറ്റിനായി കടുംപിടുംത്തം നടക്കുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി മാത്യു കുഴല്നാടന്. ആരെയെങ്കിലും വിഷമിപ്പിച്ചോ വേദനിപ്പിച്ചോ എവിടെയെങ്കിലും മത്സരിക്കാനില്ലെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വം അനിവാര്യമാണെന്ന് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും തോന്നുന്ന മണ്ഡലമാണ് ആഗ്രഹിക്കുന്നത്.
ഒരു നേരിയ എതിര്‍പ്പ് പോലും ഉള്ള സ്ഥലത്ത് സ്ഥാനാര്‍ത്ഥിത്വം താല്പര്യം ഇല്ല. പൊതു സ്വീകാര്യത ഏത് സ്ഥാനാര്‍ത്ഥിക്കും ആവശ്യമാണ്. സ്വന്തം മണ്ഡലം എന്ന നിലയിലാണ് മൂവാറ്റുപുഴയെ കാണുന്നത്. മൂവാറ്റുപുഴയാണ് തന്റെ പ്രവര്‍ത്തന മേഖലയെന്നും മാത്യു കുഴല്നാടന് പറഞ്ഞു.


