മുവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെയും RBl യുടയും നീക്കം സഹകരണ മേഖലയുടെ നാശത്തിന് കാരണമാകുമെന്ന് മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പൊതുയോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരും RBl യും തെറ്റായ നീക്കം ഉപേക്ഷിക്കണമെന്നും പ്രസിഡന്റ് കെ.എ. നവാസ് ആവശ്യപ്പെട്ടു. പൊതുയോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. ഹൗസിംഗ് സഹകരണ സംഘം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി വി.പി പ്രസന്നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2021 വിദ്യാഭ്യാസ വര്‍ഷം +2, SSLC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമന്റോയും കെ.എ. നവാസ് വിതരണം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് V K വിജയന് സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയശ്രീ ശ്രീധരന്, പി.ജി.ശാന്ത, കെ.ജി. സത്യന്, പി.കെ.അനില്‍ കുമാര്‍, വി.കെ.മണി, C P ജോയി, കെ.എ.സനീര്‍ എന്നിവര്‍ സംസാരിച്ചു. ജീവനക്കാരായ സുജയ് സലീം, ഷിനോബി ശ്രീധരന്, അനീഷ് ചന്ദ്രന്, മിനി അഗസ്റ്റിന്, രഞ്ജിത് NP, ബേബി T A , ജിബിന്‍ രവി എന്നിവര്‍ സംബന്ധിച്ചു.

