ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന് സ്ഥിരീകരണം. ആലപ്പുഴ എആര്‍ ക്യാംപിലെ എഎസ്ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. കാഞ്ഞിരംചിറ സ്വദേശിയാണ് മരിച്ച ഫെബി ഗോണ്‍സാലസ്. ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് മൃതദേഹം കരക്കടിഞ്ഞത്. പൊലീസ് എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മരിച്ച ഫെബി ഗോണ്‍സാലസിന്റെ ശരീരത്തില്‍ പരുക്കുകളില്ല.
ഇന്നലെ വൈകിട്ട് വരെ എആര്‍ ക്യാംപിലുണ്ടായിരുന്നു. എആര്‍ ക്യാമ്പില്‍ എന്തെങ്കിലും പ്രശ്നമുളളതായി അറിയില്ലെന്ന് ക്യാമ്പ് കമാന്‍ഡന്റ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമായിട്ടില്ല.


