വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജേയണ് ഡിസ്ട്രിക്റ്റ് VI -ന്റെ കീഴില്‍ തൃക്കളത്തൂര്‍ സെഞ്ചുറി എന്ന പേരില്‍ പുതിയ ക്ലബ് ഉദ്ഘാടനം ചെയ്തു. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വൈസ് മെന്‍ സാമൂഹിക സേവന രംഗത്തും ജീവകാരുണ പ്രവര്‍ത്തനങ്ങളിലും സജീവമാണ് വൈസ് മെന്‍ പ്രസ്ഥാനം.
റീജേയണിന്റെ നേത്യത്വത്തില്‍ സൗജ്യന്യ ഡയാലിസിനായി ഏഴ് ഡയാലീസ് മെഷനുകളും, മുപ്പത്തിയേഷ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതടക്കം നിരവധി സാധു സംരക്ഷണ പദ്ധതികളാണ് പ്രസ്സ്ഥാനം നടത്തി വരുന്നത്. പുതിയ ക്ലബ്ബിന്റെ രൂപികരണം മൂവാറ്റുപുഴ വൈസ് മെന്ടവേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു. യോഗത്തിന്റെ ഉത്ഘാടനം റീജേണല്‍ ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് നിര്‍വഹിച്ചു.
പുതിയ അംഗങ്ങള്‍ക്ക് ഡോ. ടെറി തോമസ്സ് സത്യവാജകം ചൊല്ലി നല്കി. ക്ലബ്ബ് പ്രസിഡന്റായി സനു വേണുഗോപാലും സെക്രട്ടറി ആയി ദിനേശ് കെഎസ്, ട്രഷാര്‍ ആയി ബേസില്‍ സി. ബേബിയേയും ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് കാവുംമാരി സ്ഥാനാരോഹണം നടത്തി. വൈസ് മെന്‍ ടവേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി യോഗത്തി അദ്ധ്യക്ഷന്‍ ആയിരുന്നു. ക്ലബ്ബ് നടന്നുന്ന പ്രേജക്ടുകളുടെ ഉത്ഘാടനം എല്‍ദോസ് മാമൂടന് നിര്‍വഹിച്ചു.
വൈസ്മെന്‍ നേതാക്കളായ പ്രതീഷ് പോള്‍, സുനില്‍ ജോണ്‍, സജി പേയ്ക്കല്‍ കൃഷ്ണമൂര്‍ത്തി എസ്, ഡോ.ജേക്കബ് അബ്രഹാം, റോയി പോള്‍, ആര്. ഹരിപ്രസാദ്, പോള്‍ കൊറ്റാഞ്ചേരി, ജയിംസ് മാത്യൂ എന്നിവര്‍ സംബന്ധിച്ചു.


