പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ മോശമായ ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിന് 164 ലക്ഷം രൂപയുടെ പദ്ധതികള്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 22 റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനാണ് തുക ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പട്ടികയാണ് സമര്‍പ്പിച്ചത്.
രായമംഗലം ഗ്രാമപഞ്ചായത്തിലെ പി.എ പൗലോസ് കോര്‍ എപ്പിസ്കോപ്പ റോഡ്, വട്ടോളിപ്പടി – കളര്‍കോട് കോളനി റോഡ്, സി.എസ്.ഐ ചര്‍ച്ച് – എരപ്പ് റോഡ്, മൂരുകാവ് – ചെറുക്കുന്നം കനാല്‍ ബണ്ട് റോഡ്,
കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ ബണ്ട് റോഡ്, മംഗലം എസ്റ്റേറ്റ് – പനങ്കുരുത്തോട്ടം ക്ഷേത്രം റോഡ്, തോട്ടുവ – പറയത്ത് കടവ് റോഡ്, ഗാന്ധി പുഞ്ച റോഡ്, ചുണ്ടക്കുഴി ഫാം റോഡ്, പുളിയാമ്പിള്ളി കോളനി – ഓലിപ്പാറ റോഡ്, കെ. കരുണാകരന് റോഡ്,
അശമന്നൂര്‍ പഞ്ചായത്തിലെ ഞണ്ടാടി കനാല്‍ ബണ്ട് റോഡ്, വട്ടപ്പാറച്ചാല് – ഇരുങ്ങനാക്കണ്ടം റോഡ്,
മുടക്കുഴ പഞ്ചായത്തിലെ അകനാട് – കാവുങ്കല്പ്പാടം റോഡ്,
ഒക്കല്‍ പഞ്ചായത്തിലെ മലയിലാന്‍ റോഡ്, കാത്തലിക്ക് സിറിയന്‍ ബാങ്ക് റോഡ്,
പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെ മുല്ലക്കല്‍ ജംഗ്ഷന് – അംഗന്‍വാടി റോഡ്, മാളിയേക്കല്‍ റോഡ്,
വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറ – ആശാരിമോളം റോഡ്, അംഗനവാടി സേവനപുരം റോഡ്,
വേങ്ങൂര്‍ പഞ്ചായത്തിലെ വേങ്ങൂര്‍ – അകനാട് റോഡ് എന്നീ പദ്ധതികളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
ഇത് കൂടാതെ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കുന്നതിനായി അനുവദിക്കപ്പെട്ട 18 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. എല്ലാ റോഡ് പദ്ധതികളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ടൈല്‍ വിരിക്കേണ്ട റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ടാറിംഗ് പ്രവൃത്തികള്‍ മഴ മാറിയതിന് ശേഷം ആരംഭിക്കും. 485 ലക്ഷം രൂപയാണ് പെരുമ്പാവൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍ക്കായി അനുവദിച്ചത്.


