മൂവാറ്റുപുഴ: നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ. ബഷീറിനോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പെഴക്കാപ്പിള്ളി പള്ളിപ്പടിയില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ഡോക്ടര്‍ മാത്യു കുഴല്നാടന് യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അമീറലി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുല്‍ മജീദ്, കെപിസിസി സെക്രട്ടറി കെ.എം. സലിം, പായിപ്ര കൃഷ്ണന് പായിപ്ര പഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് വര്‍ക്കി, ഈ നാസര്‍, പി.എം നാസര്‍, പി.എച്ച. ഇല്യാസ്, കെ.പി ജോയ് ,സിയാദ് ഇടപ്പാറ, സൈഫുദ്ദീന്,ഷംസുദ്ദീന് ലബ്ബ, അലി മേപ്പാട്ട്, അനസ് പായിപ്ര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി, അസീസ് പാണ്ട്യാരപ്പിള്ളി, പി.എസ്. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.


