തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ കയ്യാങ്കളി. പഞ്ചായത്ത് പ്രസിഡന്റിനെ ഡയസില്‍ കയറി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് അംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പഞ്ചായത്ത് യോഗത്തില്‍ ഉള്‍പെടാത്ത അജണ്ടകള്‍ കൊണ്ടുവന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ ഭരണപക്ഷത്തിന്റെ വാര്‍ഡുകളില്‍ മാത്രമാണ് നടത്തുന്നത് കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളെ അവഗണിക്കകയാണ് എന്ന ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു. യോഗം തുടങ്ങിയത് മുതല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടങ്ങിയിരുന്നു.


