പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അണികള്‍ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോ. റോഡ് ഷോയില്‍ ബിജെപിയേയും സംസ്ഥാന സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ‘പ്രധാനമന്ത്രി എപ്പോഴും കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. എന്തുകൊണ്ട് ഇടതുപക്ഷ മുക്ത ഭാരതം എന്ന് പറയുന്നില്ല ? എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ അഴിമതി അന്വേഷിക്കാത്തത് ? എന്തുകൊണ്ടാണ് എല്‍ഡിഎഫ് അധികാരത്തില്‍ വരാന്‍ ബിജെപി പരിശ്രമിക്കുന്നത് ?’- രാഹുല്‍ ഗാന്ധി ചോദിച്ചു.
ഈ നാട്ടിലെ കോണ്‍ഗ്രസും ഐക്യ ജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കെതിരെ നില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോഴിക്കോട് നിന്ന് ആരംഭിച്ച റോഡ് ഷോ പൂര്‍ത്തിയാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. എന്നാല്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഇപ്പോഴും കോഴിക്കോട് ബീച്ച് റോഡിലുണ്ട്.