മൂവാറ്റുപുഴ: ക്ഷേമനിധി അംഗങ്ങള്‍ക്ക് ബോണസ് കുടിശ്ശിക നല്‍കുക, ക്ഷേമനിധി ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എറണാകുളം ജില്ലാ ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയന് (CITU) നേതൃത്വത്തില്‍ സമരം നടത്തി.
സമരം CITU ജില്ല ജോയിന്റ് സെക്രട്ടറി കെ വി മനോജ് ഉദ്ഘാടനം ചെയ്തു.സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് യൂണിയന് ജില്ല സെക്രട്ടറി പി എസ് മോഹനന് സംസാരിച്ചു. യൂണിയന് ജില്ല പ്രസിഡന്റ് കെ എം ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പി ജെ മനോജ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എസ് അഫ്സല് കൃതജ്ഞതയും പറഞ്ഞു.

