കാഞ്ഞിരപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴക്കന്റെ മണിമലയിലും പള്ളിയ്ക്കത്തോടും നടന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിച്ചു. മണിമലയില്‍ നടന്ന യോഗത്തില്‍ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, ഷിന്‍സ് പീറ്റര്‍, പി.എ. ഷമീര്‍, മുണ്ടക്കയം സോമന്, അബ്ദുള്‍ അസീസ്, സി.വി. തോമസ്കുട്ടി, പി.ജെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയ്ക്കത്തോട് നടന്ന വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ബാബുക്കുട്ടന് പ്ലാത്തറ അധ്യക്ഷത വഹിച്ചു. ബാബു ജോസഫ്, ജിജി അഞ്ചാനി, ജയ് ജോണ്‍ പേരയില്‍, അഡ്വ. സുരേഷ് ടി. നായര്‍, അഡ്വ. അഭിലാഷ് ചന്ദ്രന്, സുനില്‍ മാത്യു, വിജയന് ചിറക്കല്‍, സന്ധ്യാദേവി, സൗമ്യ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് നന്ദി പറഞ്ഞു.