കോവിഡ് വന്നുപോയവരില്‍ ശ്വാസകോശരോഗം വരുമെന്നും ആയുസ് കുറയുമെന്നും വയനാട് കലക്ടറുടെ പേരില്‍ വ്യാജ സന്ദേശം. തന്റേതല്ലാത്ത സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള മുന്നറിയിപ്പ് നല്കി. സന്ദേശം വ്യാജമായി ചമച്ചവരെക്കുറിച്ച് സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഒരു ഓഡിയോ സന്ദേശത്തിന്റെ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം. അതേസമയം, വ്യാജസന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിച്ചത് ഗുരുതരകുറ്റമാണെന്നും ശക്തമായ നിയമനടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.
ഓഡിയോ ക്ലിപ്പില്‍ ശബ്ദം കലക്ടറുടേതാണെന്ന് പറയുന്നില്ല. അതിന് താഴെയാണ് ഇത് കലക്ടറുടേതാണെന്ന അറിയിപ്പുള്ളത്. സന്ദേശത്തിന്റ ഉറവിടം കണ്ടെത്താന്‍ സൈബര്‍ പൊലീസ് അന്വഷണം ആരംഭിച്ചെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.88


