മൂവാറ്റുപുഴ: ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കിസാന്‍ കോണ്‍ഗ്രസ്സ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റാഫീസിന്റെ മുന്നില്‍ നടത്തിയ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കിസാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുഹമ്മദ് പനക്കല്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ സമരത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി.എ. അനില്‍ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ്, വൈസ് ചെയര്‍ പേഴ്സണ്‍ സിനി ബിജു, കൗണ്‍സിലര്‍ ജോയ്സി ജോയ്, ജില്ലാ വൈസ് പ്രസിഡന്റ് റെജി പ്ലാച്ചേരി, ദളിത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.കെ. അനില്‍കുമാര്‍, സാന്റോസ് മാത്യു, സലീം പനയ്ക്കല്‍, ചെയറിയാന്‍ ആയവന, ജെലീല് പി.കെ., ജബ്ബാര്‍ സന്നാര, തോമസ് മുളവൂര്‍, ഷാഫി കബീര്‍ സാബു ജോണ്‍ കല്ലൂര്‍ക്കാട്, തോമസ് കെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകര്‍ക്കെതിരായ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് പിന്‍വലിച്ച് കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കണമെന്നും, ഭാരതത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അന്നദാതാക്കളാണ് കര്‍ഷകരെന്ന് പ്രധാനമന്ത്രി മറന്നുപോയത് തിരുത്തണമെന്നും സര്‍ക്കാര്‍ ജനഹിതത്തിനനുസരിച്ച് ഭരിക്കണമെന്നും കിസാന്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരനടപടികളുമായി കിസാന്‍ കോണ്‍ഗ്രസ്സ് മുമ്പോട്ടുപോകുമെന്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച മുഹമ്മദ് പനയ്ക്കല്‍ പ്രസ്താവിച്ചു.


