മൂവാറ്റുപുഴ: ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റെ ആരക്കുഴ പഞ്ചായത്ത് തല വാഹന പര്യടനം രാവിലെ 8ന് പെരുമ്പല്ലൂര്‍ പോസ്റ്റ് ഓഫീസ് കവലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6 ന് ആറൂര്‍ ടോപ്പില്‍ നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് നേതാവ് സയ്യിദ് സക്കീര്‍ തങ്ങള്‍ മുഖ്യപ്രഭാക്ഷണം നടത്തും. വിവിധ സ്വീകരണ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികളും യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും.