മൂവാറ്റുപുഴ : നഗര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ഉപരോധം നടത്തി. നഗരവികസനത്തിന്റെ ഭാഗമായി പ്രധാന റോഡ് നിര്‍മ്മാണം തുടങ്ങിയതോടെ ബൈ റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. മാര്‍ക്കറ്റ് ബസ്റ്റാന്‍ഡ്, വണ്‍വേയില്‍ നിന്നും എവറസ്റ്റ് ജംഗ്ഷനിലേക്കുള്ള റോഡ്, ഇഈസി മാര്‍ക്കറ്റ് ബൈപ്പാസ് റോഡ് എന്നിവയടക്കം ബൈ റോഡുകളെല്ലാം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇതുവഴി ഭാരവാഹനങ്ങള്‍ അടക്കം കൂടുതല്‍ വാഹനങ്ങള്‍ ഓടി തുടങ്ങിയതോടെ റോഡുകള്‍ പൂര്‍ണമായി തകരുകയായിരുന്നു.
നാട്ടുകാര്‍ നിരവധി പ്രാവശ്യം പൊതുമരാമത്ത് അധികൃതരോട് പരാതികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കട്ടറുകള്‍ അടയ്ക്കുന്ന അടക്കമുള്ള നടപടികളില്‍ അധികൃതര്‍ വീഴ്ച വരുത്തിയതോടെയാണ് നാട്ടുകാര്‍ പുതുമരാമത്ത് ഓഫീസില്‍ എത്തി ഉപരോധം നടത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്കി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. പരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികള്‍ നടത്തുമെന്ന് സമരസമിതി അംഗങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സിപി ഫൈസല്‍, മാഹിന്‍ വെളിയത്തുകൂടി, പൊതുപ്രവര്‍ത്തകരായ നസീര്‍ അലിയാര്, സാഹില്‍ മക്കാര്‍, എംകെ അബ്ദുല്‍ അസീസ്,ഷാജി തുണ്ടന്‍, സലാം എവറസ്റ്റ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി