കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിക്കപ്പെട്ടതായി പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു.
അരിതയുടെ വീടിന്റെ വീഡിയോ ചിലര്‍ ഈയിടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിട്ടയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അരിതയുടെ ജനപിന്തുണയില്‍ അരിശം പൂണ്ടാണ് സിപിഎമ്മുകാരുടെ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രിയങ്കാ ഗാന്ധി പ്രചാരണത്തിനെത്തിയതോടെ അരിതയുടെ ജനപിന്തുണ വര്‍ദ്ധിച്ചിരുന്നു. അരിത വിജയ വഴിയില്‍ മുന്നേറുന്നതിനിടെയായിരുന്നു ഈ ആക്രമണമെന്ന് ചെന്നിത്തല വിമര്‍ശിച്ചു.


