മുവാറ്റുപുഴ: താലൂക് ആശുപത്രി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇന്നും ഓട്ടോ മോഷ്ടിച്ചു കൊണ്ട് പോയ ആളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മരത്താക്കര കോതൂര്‍ കൂടാരം കോളനിയില്‍ താമസിക്കുന്ന വലിയവീട്ടില്‍ പ്രദീപ് ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മരത്തങ്കരയില് വാടകയ്ക്ക് താമസിക്കുകയാണ്.ജനുവരി 18 നായിരുന്നു കേസ് നു ആസ്പതമായ സംഭവം നടന്നത്.
കോതമംഗലം താലൂക് ആശുപത്രിയില്‍ ചികിത്സക്കായി വന്ന മുവാറ്റുപുഴ സ്വദേശി പൂമറ്റത്തില്‍ ബൈജു വിന്റെ ഓട്ടോ റിക്ഷയായിരുന്നു മോഷണം പോയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കോതമംഗലം പോലീസ് എറണാകുളം തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പോലീസ് ക്യാമറ കണ്‍ട്രോളുകളിലെ സിസിടിവി ദൃശ്യങ്ങളും പാളിയേക്കര ടോള്‍ പ്ലാസ യിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളില്‍ നിന്നും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ്സക്ക് സമീപത്തുള്ള ഓള്‍ഡ് നെന്മണി റോഡില്‍ നിന്നും ഓട്ടോ കണ്ടെത്തിയിരുന്നു.
സൈബര്‍ സെല്ലി ന്റെയും മറ്റ് ഏജന്‍സി കളുടെയും സഹായത്തോടെ നടത്തിയ അന്വേഷണങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ബിജോയ് യുടെ നേതൃത്വത്തില്‍ അന്വേഷണ എസ്ഐ മാരായ ആല്ബിന് സണ്ണി. രഘുനാദ്. എസ് സി പി ഒ മാരായ ശ്രീജിത്ത്. നിയാസ് മീരാന്‍ എന്നിവരാണ് ഉണ്ടായിരുന്നത് . കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.


