പുരാവസ്തുവെന്ന് പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി മോന്സന് മാവുങ്കല്‍. പാസ്പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്സന് മൊഴി നല്കി.
ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ എന്തുകൊണ്ട് കേസില്ലെന്നും മോന്സന്. മോന്‍സനെതിരെ കൂടുതല്‍ കേസുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്യും. പുരാവസ്തുക്കള്‍ വ്യാജമെങ്കില്‍ വഞ്ചനാക്കുറ്റത്തിന് കേസെടുക്കും. പരാതി ഇല്ലാത്തതിനാല്‍ വ്യാജ ചികില്‍സയ്ക്ക് കേസെടുക്കാനാകില്ല.
നയാപൈസ കൈയ്യിലില്ലെന്നും പണമെല്ലാം ധൂര്‍ത്തടിച്ചെന്ന് ക്രൈംബ്രാഞ്ചിനോട് മോന്സന്. എട്ടു മാസമായി വാടക നല്‍കിയിട്ടില്ല. അക്കൗണ്ടിലുള്ളത് 200 രൂപ മാത്രമാണ്. പണമുപയോഗിച്ച് പലയിടത്തു നിന്ന് പുരാവസ്തുക്കള്‍ വാങ്ങി. തട്ടിപ്പു പണം കൊണ്ട് പളളിപ്പെരുനാള്‍ നടത്തി. ഇതിനായി ഒന്നരക്കോടി ചെലവായി.
വീട്ടുവാടക മാസം അന്‍പതിനായിരം, കറന്റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം. ബൗണ് സര്‍മാര്‍ക്ക് ശമ്പളമുള്‍പ്പെടെ സുരക്ഷയ്ക്ക് 25 ലക്ഷം. തട്ടിപ്പുപണം കൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടിയെന്നും മൊഴി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബി എം ഡബ്യൂ കാറുകള്‍ നല്‍കിയെന്നും മൊഴി. മകളുടെ പ്രതിശ്രുത വരന്റെ വീട്ടില്‍ പോയും പരാതിക്കാര്‍ പണം ആവശ്യപ്പെട്ടു.
അതേസമയം മോന്സന് മാവുങ്കല്‍ നാല് കോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്. വാങ്ങിയതിലേറെയും പണമായി. സഹായികളുടെ അക്കൗണ്ടിലും നിക്ഷേപിച്ചു. സഹായികളുടെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് മോന്‍സന്റെ ശബ്ദ സാംപിള്‍ ശേഖരിക്കും.
പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാനാണിത്. മോന്‍സനെതിരെ കൂടുതല്‍ കേസുകള്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്യും.