കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബകത്തെയും ഇഡി ചോദ്യം ചെയ്യുന്നു. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനായതിനെ തുടർന്ന് സജി ബഷീറിനെ സർക്കാര് പുറത്താക്കിയിരുന്നു. ഇദ്ദേഹത്തിനെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നത്.
സിഡ്കോയിലെയും കെഎസ്ഇബിയിലെയും അനധികൃത നിയമനങ്ങൾ, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കുമ്പോൾ ഡ്രെച്ചർ വാങ്ങിയതിലെ ക്രമക്കേട്, മേനംകുളത്ത് സർക്കാർ ഭൂമിയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ കേസ്, കടവന്ത്രയിലെ ഭൂമികൈമാറ്റം, സർക്കാർ ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്


