കൊച്ചി:എറണാകുളം– അങ്കമാലി അതിരൂപതയില്‍ വൈദികപട്ടം നല്‍കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം നിലവില്‍ വന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് എഴുതി നല്‍കണമെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ബിഷപുമാര്‍ക്കും ഡീക്കന്മാര്ക്കും, മേജര്‍ സുപ്പീരിയേഴ്സിനും അയച്ചു. അതിരൂപതയില്വച്ച് നടത്തുന്ന വൈദികപട്ടം, പുത്തന്കുര്ബാന എന്നിവയ്ക്കും പുതുക്കിയ നിര്‍ദേശങ്ങള്‍ ബാധകമാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതുതായി വൈദികപട്ടം സ്വീകരിച്ച വൈദികര്‍ ഏകീകൃത കുര്‍ബാനയ്ക്ക് വിരുദ്ധമായി ജനാഭിമുഖ കുര്‍ബാനയാണ് അര്‍പ്പിച്ചത്. ഇതോടെയാണ് ഏകീകൃത കുര്‍ബാന തന്നെ അര്‍പ്പിക്കുമെന്ന് എഴുതി വാങ്ങുന്നതിനായി അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവി ഉപയോഗിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.