വിവാഹത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടിമുറിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്. പെൺകുട്ടിയും കുടുംബവും പരാതി നൽകാത്തതിനെ തുടർന്നാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. പെൺകുട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നടപടിയെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു. പയ്യന്നൂര്‍ എസ്.എച്ച്.ഒയില്‍നിന്ന് കമ്മിഷന് റിപ്പോര്‍ട്ട് വാങ്ങി.
2022 ഡിസംബർ 31ന് കരിവെള്ളൂരിലെ ആനൂർ ഹാളിലാണ് സംഭവം. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ വന്ന് മുടി കെട്ടിയപ്പോഴാണ് ആരോ തൻ്റെ മുടി മുറിച്ചതായി അറിയുന്നത്. ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ് മുടി മുറിച്ചതെന്ന് പെൺകുട്ടി പറയുന്നു. വിവാഹ വീഡിയോ പരിശോധിച്ചപ്പോൾ ഒന്നും മനസിലായില്ല.


